Latest News

സാക്കീർ നായിക്കിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്; 12 ലക്ഷം രൂപ പിടിച്ചെടുത്തു

ന്യൂഡൽഹി:[www.malabarflash.com] വിവാദ മത പ്രഭാഷകൻ സാക്കീർ നായിക്കിന്റെ ഇസ് ലാമിക് റിസേർച്ച് ഫൗണ്ടേഷനിൽ ( ഐആർഎഫ്) എൻഐഎ സംഘം നടത്തിയ റെയ്ഡിൽ 12 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. 

മുംബൈയിലെ വീട്ടിലും ഓഫീസിലുമടക്കം 12 സ്‌ഥലത്താണ് റെയ്ഡ് നടന്നത്. സാമ്പത്തിക, ഭൂമി ഇടപാട് സംബന്ധിച്ച രേഖകളാണ് ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്തത്.

നായിക്കിന്റെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഐആർഎഫ് ഡയറക്ടറുടേയും വീടുകളിൽ റെയ്ഡ് നടന്നു. ഐആർഎഫിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. രാത്രി വൈകിയും നടപടി തുടരുകയാണ്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.