Latest News

നോട്ട് പിന്‍വലിക്കല്‍: ഗുജറാത്തില്‍ വന്‍കര്‍ഷക പ്രതിഷേധം

സൂറത്ത്:[www.malabarflash.com] കറന്‍സി മാറ്റം ചെയ്യുന്നതില്‍ നിന്നും ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ തീരുമാനം നിലനിര്‍ത്തിയ റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ പ്രതിഷേധിച്ച് തെക്കന്‍ ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ സൂറത്തില്‍ വന്‍ പ്രതിഷേധം സമരം നടത്തി.

സൂററ്റ്, താപി, നവസാരി വല്‍സാദ് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് നെല്ല്, പയറുവര്‍ഗങ്ങള്‍, കരിമ്പ്, പഴം, പച്ചക്കറി, പാല്‍ എന്നിവ സഹിതം ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. 50 ട്രക്കുകളിലും 150 ട്രാക്ടറുകളിലും 100 ട്രോളികളിലുമായാണ് ഇവ ഓഫീസ് പരിസരത്ത് എത്തിച്ചത്. കര്‍ഷകര്‍ പിന്നീട് റോഡുകളില്‍ പാല്‍ ഒഴിച്ചും പ്രതിഷേധം നടത്തി. സഹകരണസംഘങ്ങള്‍ തങ്ങള്‍ക്ക് 100 രൂപ കറന്‍സിയോ താഴ്ന്ന തുകകളോ നല്‍കുന്നില്ല എന്നും അവര്‍ ആരോപിച്ചു.

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം കര്‍ഷകര്‍ ആദ്യമായാണ് ഗുജറാത്തില്‍ രാഷ്ട്രീയേതര സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ അടയാളമായണ് കര്‍ഷകര്‍ അവരുടെ കാര്‍ഷിക ഉല്പന്നങ്ങളുമായി സമരത്തിനെത്തിയത്. സഹകരണ ബാങ്കുകളില്‍ തങ്ങള്‍ക്ക് നോട്ട് മാറ്റം അനുവദിക്കണമെന്ന് കര്‍ഷകര്‍ ജില്ലാ ഭരണാധികാരിക്ക് നിവേദനം നല്‍കി.

സൂറത്തില്‍ രണ്ട് ലക്ഷത്തോളും കര്‍ഷര്‍ക്ക് അക്കൗണ്ടുള്ളത് സഹകരണ ബാങ്കുകളിലാണ്. പുതിയ തീരുമാനം കാരണം കര്‍ഷകര്‍ക്ക് അവരുടെ വിത്തുകളും വളവും വാങ്ങാന്‍ കഴിയുന്നില്ല. പാല്‍ റോഡുകളില്‍ ഒഴിച്ചുള്ള പ്രതിഷേധത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.