Latest News

വയനാട്ട് കുലവന് അമൃത് സമര്‍പ്പിക്കാന്‍ മയ്യിച്ച കോളിവളപ്പില്‍ കൃഷ്ണന് ദൈവനിയോഗം

മടിക്കൈ:[www.malabarflash.com] അള്ളട സ്വരൂപം മുക്കാലൂം നാടുവാഴുന്ന ശ്രീ മടിക്കൈ അപ്പനും ഗണപതി ആറിന്‍റെയും മടിക്കൈ മാടം വേട്ടയ്ക്കൊരു മകന്‍ ഈശ്വരന്‍റെയും അമരഭൂമിക്കകത്ത് മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ദേവസ്ഥാനത്തിന്‍റെ പരിധില്‍ വരുന്ന ഏച്ചിക്കാനം കൊരവില്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 7 മുതല്‍ 9 വരെ നടക്കുന്ന തൈയ്യകെട്ട് മഹോത്സവത്തിന്‍റെ ഭാഗമായി വയനാട്ട് കുലവന് അമൃത് കലശം സമര്‍പ്പിക്കാന്‍ മയ്യിച്ച കോളിവളപ്പില്‍ കൃഷ്ണനാണ് ദൈവനിയോഗം സിദ്ധിച്ചത്.

പരസ്പര സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും കേളി കൊട്ടായ വയനാട്ട് കുലവന്‍ മഹോത്സവം നാടിന്‍റെ ഉത്സവമാക്കാന്‍ ഒരു നാടും നാട്ടുകാരും സദാ തയ്യാറായിരിക്കുകയാണ്.

ഉത്സവത്തിന്‍റെ ഭാഗമായി പ്രശ്ന ചിന്തയില്‍ ഓരോ കാര്യവും ചെയ്യാന്‍ ദൈവനിയോഗം ആരാഞ്ഞപ്പോള്‍ തെയ്യകെട്ടിന് കള്ളെടുത്ത് അമൃത് കലശം സമര്‍പ്പിക്കാന്‍ ദേവ പ്രശ്നത്തില്‍ തെളിഞ്ഞു വന്നത് കൃഷ്ണന്‍റെ നാമഥേയമാണ്.

ദൈവാനുഗ്രഹം കെണ്ട്‌ മാത്രമാണ് ഭക്തി നിര്‍ഭരമായ ഈ ചടങ്ങ് ചെയ്യാന്‍ നിയോഗം ലഭിച്ചത് എന്ന് കൃഷ്ണന്‍ പറയുന്നു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മഹോത്സവം കമ്മിറ്റി ചെയര്‍മാന്‍ മടിക്കൈ കമ്മാരന്‍, പി ദാമോദര പണിക്കര്‍, എ സി ധനജ്ഞയന്‍ നമ്പ്യാര്‍, എസി വിജയന്‍ നായര്‍, ഇ കൃഷ്ണന്‍. അനില്‍ നീരളി, ബി നാരായണന്‍, അജയകുമാര്‍ നെല്ലിക്കാട്ട് തുടങ്ങിയ പ്രമുഖരടക്കം നാടിന്‍റെ നാനാഭാഗത്തു നിന്നുള്ള ഭക്ത ജനങ്ങള്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.