Latest News

ഡോ: അംബേദ്കര്‍ എക്‌സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡ് എംവി യൂസഫ് അലിക്ക്

തൃക്കരിപ്പൂര്‍:[www.malabarflash.com] ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ: അംബേദ്കര്‍ എക്‌സലന്‍സി സര്‍വീസ് നാഷണല്‍ അവാര്‍ഡിന് തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എംവി യൂസഫ് അലി അര്‍ഹനായി. 

ദളിത് പിന്നോക്ക ജന വിഭാവങ്ങള്‍ക്കിടയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ സേവന മേന്‍മ പുരസ്‌കാരത്തിന് യുസഫ് അലിയെ തെരഞ്ഞെടുത്ത്.

ഏറെ കാലം വിദേശത്തായിരുന്ന യൂസഫ് പത്ത് വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സാമൂഹ്യ സാംസ്‌കാരിക കലാ കായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 

ഇന്ത്യക്കകത്തും പുറത്തുമായി പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. സാമൂഹ്യ സേവനം സാക്ഷരതാ പ്രവര്‍ത്തനം എന്നിവയാണ് അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത്. 

ഡിസംബര്‍ 11 ന് ഡല്‍ഹിയില്‍ പഞ്ചശീല ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകനണ് എം.വി യൂസഫ് അലി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.