Latest News

അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും അലട്ടി; നടി രേഖ മോഹന്‍ ജീവനൊടുക്കിയത്?


തൃശൂര്‍: [www.malabarflash.com] തൃശൂരിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്‍ ജീവനൊടുക്കിയതെന്ന് സൂചന. ശരീരത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും രേഖയെ അലട്ടിയിരുന്നു. തുടര്‍ന്ന് രേഖ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൃശൂരിലെ ശോഭ സിറ്റിയിലെ ഫഌറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ച് വച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫഌറ്റിലേക്ക് വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരുടെ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.

അഞ്ച് ദിവസം മുന്‍പാണ് രേഖയുടെ ഭര്‍ത്താവ് മോഹന്‍ മലേഷ്യയിലേക്ക് പോയത്. രണ്ട് ദിവസമായി ഫഌറ്റിലേക്ക് വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മോഹന്‍ ഡ്രൈവറെ വിളിക്കുകയും ഡ്രൈവര്‍ പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തിയാണ് ഫഌറ്റിന്റെ വാതില്‍ തുറന്ന് അകത്ത് കടന്നത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഇത് ആത്മഹത്യയെന്ന സംശയം ബലപ്പെടുത്തുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.