Latest News

നമ്മുടെ നാട്ടില്‍ ദൈവങ്ങള്‍ക്ക് പോലും ജാതീയമായ വേര്‍തിരിവ്. എം.മുകുന്ദന്‍

കാഞ്ഞങ്ങാട്:[www.malabarflash.com] നമ്മുടെ നാട്ടില്‍ ദൈവങ്ങള്‍ക്ക് പോലും ജാതീയമായ വേര്‍തിരിവ് സൃഷ്ടിച്ചുകൊണ്ട് കേരളീയന്‍െറ ചരിത്ര ബോധം മുന്നേറുകയാണെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. 
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍െറ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. 

ഈയടുത്ത് കോഴിക്കോടിനടുത്തുള്ള ഒരു ക്ഷേത്രത്തിന് മുമ്പില്‍ സസ്യേതേര ഭക്ഷണം വെയ്ക്കാന്‍ പാടില്ളെന്ന് ആരോ തീരുമാനിച്ചു. പറശിനികടവ് മുത്തപ്പനാണ് എന്‍െറ ദൈവം. ആ ദൈവത്തിന് ഇഷ്ടം കുറിച്ചിത്തലയും പയറുമാണ്. അപ്പോ ഹിന്ദു ദൈവങ്ങള്‍ക്ക് മീന്‍ കഴിക്കാം. ദൈവം നോണ്‍ വെജ് അല്ല. പക്ഷെ ആരോ അത് പാടില്ളെന്ന് പറഞ്ഞ് വിലക്കുകയാണ്. 

നമ്മള്‍ എന്തു കഴിക്കണം, എന്തു എഴുതണം , എന്നതു ചിലര്‍ തീരുമാനിക്കുകയാണ്. സ്വപ്നങ്ങള്‍ കാണാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നമ്മെ പണ്ട് പഠിപ്പിച്ചത് പരശുരാമന്‍ കേരളമുണ്ടാക്കി എന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു ജനങ്ങളുടെ പോരാട്ടങ്ങളിലൂടെ നാം ഉണ്ടാക്കിയത് ആണ് നമ്മുടെ കേരളം. നമ്മള്‍ തന്നെയാണ് നമ്മുടെ ഭാഗ്യവിധാതാക്കള്‍ . കേരളപിറവിക്ക് ശേഷം സ്ത്രീകള്‍ക്കുള്ള വ്യത്യാസമെന്ത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട് . 

സഹനത്തില്‍ നിന്ന് സമരത്തിലേക്ക് സ്ത്രീകള്‍ വളര്‍ന്നു എന്നതാണ് ആ വ്യത്യാസം. പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത് .എന്നാല്‍ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടില്ളെന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത് എന്‍െറ സ്വപ്നം വര്‍ഗീയതയെ ഇല്ലാക്കാതാക്കാന്‍ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എഴുത്തുകാരന്‍െറ ഒപ്പം നിങ്ങള്‍ നില്‍ക്കും എന്നതാണ്. 

നമമളെ ആന്തരികമായി ശിഥിലമാക്കാനാണ് ചില വലതു പക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. അത് ഭക്ഷണത്തിലൂടെയാണ്. മറ്റ് പലതിലൂടെയുമാണ്. അതിനെതിരെയുള്ള പേരാട്ടങ്ങളാണ് നമ്മള്‍ നടത്തേണ്ടത്. 

അഡ്വ.പിഅപ്പൂക്കുട്ടന്‍ സ്വാഗതം പറഞ്ഞു. പി.കെ.ശ്രീമതിടീച്ചര്‍ അധ്യക്ഷം വഹിച്ചു.ദേവയാനി ട്രസ്റ്റിന്‍െറ ചടങ്ങുകള്‍ യോഗത്തില്‍ വിതരണം ചെയ്തു.കരിവെള്ളൂര്‍ മുരളി, കെ.കെ.ശൈലജ, സതീദേവി തുടങ്ങിയവര്‍ സംസാരിച്ചു. സുഭാഷിണി അലി കെ.ദേവയാനി അവാര്‍ഡ് വിപ്ളവ ഗായിക പി.കെ.മേദിനിക്ക് വിതരണം ചെയ്തു. തുടര്‍ന്ന് ഉദിനൂര്‍ ഇ.എം.എസ്.പഠന കേന്ദ്രം വനിത വേദി അവതരിപ്പിച്ച സംഗീതശില്‍പ്പവും അരങ്ങേറി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.