Latest News

സംഗീതം രോഗത്തെ അകറ്റാനുള്ള മരുന്ന്: ഉസ്താദ് ഹസ്സൻ ഭായി

ഉദുമ:[www.malabarflash.com] സംഗീതം രോഗത്തെ അകറ്റാനുള്ള മരുന്നാണെന്ന്പ്രശസ്ത ഷഹനായി വിദ്വാൻ ഉസ്താദ് ഹസ്സൻ ഭായി പറഞ്ഞു. 

മാനസിക സംഘർഷം തടയാനും പ്രഷർ,ഷുഗർ പോലുള്ള രോഗങ്ങള്‍ അകറ്റാനും സംഗീതം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഉദുമ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാൽ അധൃക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ്ജ് കെ.വി അഷറഫ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്ററർ എം.കെ.വിജയകുമാർ ആമുഖ പ്രസംഗം നടത്തി. മദർ പി.ടി.എ പ്രസിഡന്റ് കെ.കസ്തൂരി, ഹൈസ്കൂൾ സീനിയര്‍ അസിസ്റ്റന്റ് പി.വി ജയന്തി, ഹയർ സെക്കണ്ടറി സീനിയര്‍ അസിസ്റ്റന്റ് വിദൃ, സ്റ്റാഫ് സെക്രട്ടറിമാരായ പി.വി വിനോദ് കുമാര്‍, സി.അയ്യപ്പൻ, എ.വി രൂപേഷ്, എം.രാജീവൻ പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.