കണ്ണൂര്‍: [www.malabarflash.com] അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങളെ ചെറുതായിട്ടൊന്നുമല്ല വലച്ചത്. പണം പിന്‍വലിക്കാന്‍ എടിഎമ്മുകള്‍ തേടിയെത്തുന്ന ജനങ്ങളെ സ്വീകരിക്കുന്നതാവട്ടെ കാശില്ലാത്ത കൗണ്ടറുകളും. ഇതില്‍ രോഷം പൂണ്ട ജനങ്ങള്‍ കാലിയായ എടിഎമ്മിനു മുന്നില്‍ റീത്ത് വെച്ചാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
കണ്ണൂര്‍ ഉരുവച്ചാലിലെ എടിഎമ്മിനു മുന്നിലാണ് നാട്ടുകാര്‍ വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ എടിഎമ്മിന് ആദരാഞ്ജലികള്‍, ശവസംസ്‌കാരം മോദി ജപ്പാനില്‍ നിന്നും വന്നതിന് ശേഷം എന്നും റീത്തിന് മുകളില്‍ എഴുതിയിട്ടുണ്ട്. മോദിയുടെ പ്രഖ്യാപനം വന്നു കഴിഞ്ഞിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും എടിഎമ്മില്‍ പണം എത്താത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
പണമില്ലാത്തതിനാല്‍ രാജ്യത്തെ പല എടിഎം കൗണ്ടറുകളും പൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിന് പണമുണ്ടെന്നാണ് ആര്‍ബിഐയുടെ വാദം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment