കോഴിക്കോട്: [www.malabarflash.com] ചില്ലറ ക്ഷാമത്തെത്തുടര്‍ന്ന് ആളുകള്‍ നെട്ടോട്ടമോടുന്നതിനിടയിലും രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് അരങ്ങേറുന്നു. കോഴിക്കോടാണ് ഇത്തവണ ഓണ്‍ലൈന്‍ തട്ടിപ്പ് അരങ്ങേറിയത്. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി മുഹമ്മദ് കോയയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ഇയാളുടെ അകൗണ്ടില്‍നിന്നും ഒരു ലക്ഷത്തിനാല്‍പ്പത്തി അയ്യായിരം രൂപയാണ് ഒണ്‍ലൈന്‍ ട്രാന്സാക്ഷന്വഴി തട്ടിയെടുത്തത്. പത്താം തീയതി മുതല്‍ പതിനാലാം തിയതിവരെയുള്ള നാലു ദിവസങ്ങള്‍ക്കിടയില്‍ മുപ്പത്തിയഞ്ച് തവണകളായിട്ടാണ് 1,45000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്.
അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ ബാക്കിയുള്ളത് മുന്നൂറ്റിനാല്‍പ്പത് രൂപയാണ്. നവംബര്‍ പന്ത്രണ്ടിന് കുന്ദമംഗലം എസ്ബിഐ ബ്രാഞ്ചില്‍ നിന്നും രണ്ടായിരം രൂപ പിന്‍വലിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായെന്ന വിവരം മുഹമ്മദ് കോയ തിരിച്ചറിഞ്ഞത്.
എന്നാല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതായുള്ള മെസേജുമളോ, എടിഎം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയിട്ടില്ലെന്നും കാര്‍ഡിന്റെ പാസ്വേഡ് ആര്‍ക്കും കൈമാറിയിട്ടില്ലെന്നും മുഹമ്മദ് കോയ പോലീസിനോടു പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment