പുല്ലൂര്‍:[www.malabarflash.com] ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. അറുപത്തി ഒമ്പതോളം സ്‌കൂളുകളില്‍ നിന്നെത്തിയ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ സല്യൂട്ട് സ്വികരിച്ചു.
കോട്ടിക്കുളം ഗവ: ഫിഷറീസ് സ്‌കൂളില്‍ നിന്നും കായിക താരങ്ങളുടെ അകമ്പടിയോടു കൂടി സ്‌കൂളിലെത്തിച്ചേര്‍ന്ന ദീപ ശിഖയ്ക്ക് റിട്ട. ഹെഡ്മാസ്റ്റര്‍ എ. കുഞ്ഞമ്പു തിരിതെളിയിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന്‍ പതാക ഉയര്‍ത്തി.
പി.ടി.എ പ്രസിഡണ്ട് എം. ശ്രീധരന്‍ നമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കണ്ണൂര്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ക്ലാരന്‍സ് പാലിയത്ത്, ജനപ്രതിനിധികളായ നാരായണന്‍ പെരളം, എ. സന്തോഷ് കുമാര്‍, കെ. ബിന്ദു, വിവിധ സാംസ്‌കാരിക- രാഷ്്ട്രീയ നേതാക്കന്മാരായ വസന്തഷേണായി മാസ്റ്റര്‍, എം.വി. നാരായണന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കെ. കുഞ്ഞിക്കണ്ണന്‍, മുസ്തഫ പാറപ്പള്ളി, പി.സി. രാജേന്ദ്രന്‍, ശ്രീധരന്‍. കെ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷൈനി. പി.ജെ നന്ദി പറഞ്ഞു.
അറുപത്തി ഒമ്പത് സ്‌കൂളുകളില്‍ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേള ശനിയാഴ്ച സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment