ഉദുമ:[www.malabarflash.com] പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ വാര്‍ഷിക കായികമേള ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, വി.കെ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
കായിക ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഇത്തരം മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍. എ സുലൈമാന്‍, പി.ടി.എ. പ്രസിഡണ്ട് ജംഷീദ് എസ്.എം., മദര്‍ പി.ടി.എ. പ്രസിഡണ്ട് റയീസാ ഹസ്സന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
മാര്‍ച്ച് പാസ്റ്റ്, ഡിസ്‌പ്ലേ തുടങ്ങിയവ കൊണ്ട് ആകര്‍ഷകമായിരുന്നു ചടങ്ങ്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കായികമത്സരങ്ങളില്‍ 500ലധികം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ചടങ്ങില്‍ ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ കെ.എം. ഹസൈനാര്‍ നന്ദി പ്രകാശിപ്പിച്ചു.
Keywords: Kaasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment