Latest News

വേക്കപ്പിന്റെ ആരോഗ്യ പരിരക്ഷാപദ്ധതി: മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

ജിദ്ദ: [www.malabarflash.com] വേക്കപ്പിന്റെ ആരോഗ്യ പരിരക്ഷാപദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആരംഭിച്ചു. 
അംഗങ്ങള്‍ക്കുള്ള ആദ്യ പദ്ധതി ആരോഗ്യ പരിരക്ഷയായിരിക്കുമെന്ന് ചെയര്‍മാന്‍ അസീസ് അബ്ദുല്ല പറഞ്ഞു.

മംഗളൂരു യേനപ്പോയ ആശുപത്രിയുമായി സഹകരിച്ചാണ് വേക്കപ്പ് അംഗങ്ങള്‍ക്കായി ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് ഒരു നിശ്ചിത കാലത്തേക്ക് കാലാവധി നീട്ടുമെന്ന് അസീസ് അബ്ദുല്ല പറഞ്ഞു.

വേക്കപ്പുമായി സഹകരിക്കുന്ന അയല്‍ ജില്ലക്കാരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെമ്പര്‍ഷിപ്പ് വിതരണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 300 പേര്‍ക്കായിരിക്കും അംഗത്വ വിതരണം നടത്തുന്നത്. പിന്നീട് അത് വിപുലീകരിക്കും. 200 ദിര്‍ഹമോ തത്തുല്യ ഇതര കറന്‍സികളോ ആണ് അംഗത്വ ഫീസ്. ഈ തുക അംഗങ്ങളുടെ ക്ഷേമ ഐശ്വര്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. അംഗങ്ങളുടെ നോര്‍ക രജിസ്‌ട്രേഷനും അനുബന്ധ കാര്യങ്ങളും വേക്കപ്പിലൂടെ നിര്‍വഹിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.