മലപ്പുറം:[www.malabarfalsh.com] സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ പൊട്ടിത്തെറി. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകക്കെടുത്ത കാറിലാണ് പൊട്ടിത്തെറിയുണ്ടായത്.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും പി.എസ്.സി ജില്ല ഒഫീസും സ്ഥിതി ചെയ്യുന്ന ബ്ലോക്കിനു മുന്നിലാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയില്‍ കാറിന്റെ പിന്‍ഭാഗവും ചില്ലുകളും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്കും നിസാര കേടുപാടുകള്‍ പറ്റി.
പൊട്ടിത്തെറിയുണ്ടായ കാറിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി കണ്ടെത്തി. പെട്ടിയില്‍ നിന്ന് ഇന്ത്യയുടെ ഭൂപടം പോലീസ് കണ്ടെടുത്തു. ബീഫ് ഇറച്ചി കഴിച്ചതിന് ഭീകരവാദികള്‍ മുഹമ്മദ് അഖ് ലാക്കിനെ കൊല്ലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും 'കൗണ്‍ഡ് യുവര്‍ ഡെയ്‌സ്' എന്നും എഴുതിയ കത്തും ലഭിച്ചിട്ടുണ്ട്.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment