Latest News

കളനാട് മീന്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു 2 പേര്‍ക്ക് പരിക്ക്

കളനാട്:[www.malabarflash.com] കളനാട് ടൗണില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. 

എറണാകുളത്തു നിന്നും മംഗ്‌ളൂരുവിലേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന കെ എ 51 സി 8971 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ ഇഷ്ടിക വില്‍പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.