Latest News

നിര്‍മ്മാണ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക: ലെന്‍സ്‌ഫെഡ്

ഉദുമ:[www.malabarflash.com] നിര്‍മാണമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ നിര്‍മ്മാണ സാമഗ്രഹികളായ മണല്‍, മെറ്റല്‍, മണ്ണ്, ചെങ്കല്ല് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ ഇ രംഗത്ത്്ഏര്‍പ്പെടുത്തിയ നിയന്ത്രണം ലഘൂകരിച്ച് ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പത്താമത് ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉല്‍ഘടനം ചെയ്തു. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ എ സാലി അദ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി സി വി ദിനേശ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളേയും ജില്ലാ ക്രിക്കറ്റ് ടീം കോച്ച് കെ ചന്ദ്രശേഖര എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. 

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, സംഘടന നേതാക്കളായ സി എസ് വിനോദ്കുമാര്‍, മനോജ് കെ, സജിമാത്യു, എന്‍ വി പ്രഭാകരന്‍, ജയചന്ദ്രന്‍ എ കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി വി ഗോപാലന്‍ സംഘടന റിപ്പോര്‍ട്ടും, ഖജാന്‍ജി പി കെ വിജയന്‍ വരവ് ചെലവും, ജോ:സെക്രട്ടറി പിരാജന്‍ അനുസ്മരണ പ്രേമേയവും അവതരിപ്പിച്ചു. എ സി ജോഷി സ്വാഗതവും വി വി ഗോപാലന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.