Latest News

നാട്ടുകാരെ ആവേശത്തിലാഴ്ത്തി വയല്‍ക്കര ചുരുളന്‍ വള്ളത്തിന്‍റെ നിര്‍മ്മാണത്തിന് തുടക്കം

ചെറുവത്തൂർ:[www.malabarflash.com] വെങ്ങാട്ട് വയൽക്കര ചുരുളൻവള്ളത്തിന്‍റെ നിർമ്മാണത്തിന്‍റെ ഉളികുത്തൽ ചടങ്ങ് ആവേശത്തിന്‍റെ ആർപ്പുവിളികൾക്കിടയിൽ കുട്ടനാട്ടിൽ നിന്നെത്തിയ ചുരുളൻവളളത്തിന്‍റെ രാജശില്പി സാബു നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഉളികുത്തൽ ചടങ്ങിന് തുടക്കം കുറിച്ചത്.

വൻജനാവലിയും ഈ ചടങ്ങ് കാണാനെത്തിയിരുന്നു. ഒന്നരമാസത്തിനുള്ളിൽ രാപ്പകൽ പണിയെടുത്ത് ചുരുളൻ വെളളത്തിന്‍റെ നിർമ്മാണത്തിന് എട്ട് ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നു.

കാസർകോട് ജില്ലയിൽ ആദ്യമായാണ് കുട്ടനാട്ടുകാർ നേരിട്ട് വന്ന് ചുരുളൻവള്ളം നിര്‍മ്മിക്കുന്നത്. ചുരുളൻവള്ളത്തിന്‍റെ പൂർത്തികരണം കാണാൻ നാട്ടുകാർ കാത്തിരിക്കുകയാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.