Latest News

സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടില്ലെന്ന് ഭയം; വൃദ്ധന്‍ ആത്മഹത്യ ചെയ്തു

കാഞ്ഞിരപ്പള്ളി:[www.malabarflash.com] നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പേരില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെ സഹകരണബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കില്ലെന്ന് ഭയപ്പെട ഗൃഹനാഥന്‍ ജീവനൊടുക്കി. പമ്പാവാലി കാളകെട്ടി കരിവിളയില്‍ പുത്തന്‍വീട്ടില്‍ ഓമനക്കുട്ടന്‍ പിള്ള (71) ആണ് ജീവനൊടുക്കിയത്.

തിങ്കളാഴ്ച പകല്‍ മൂന്നരയോടെ വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഓമനക്കുട്ടന്‍ പിള്ളയുടെ മൃതദേഹം കണ്ടത്. ഭാര്യയും മക്കളും ആശുപത്രിയില്‍ പോയ സമയത്തായിരുന്നു സംഭവം. കണമല സര്‍വസ് സഹകരണബാങ്കില്‍ ഓമനക്കുട്ടന്‍പിള്ള അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമോ എന്ന ആശയങ്കയിലായിരുന്നു ഇദ്ദേഹമെന്ന് എരുമേലി പോലീസ്‌ പറഞ്ഞു. 

മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: അമ്മിണിയമ്മ. മക്കള്‍: ബിനു, ബിന്ദു. മരുമക്കള്‍: പാര്‍വതി, വിനോദ്. സംസ്കാരം ചൊവ്വാഴ്ച നടത്തും.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.