Latest News

ദുബൈ കെ.എം.സി.സി ഫുട്ബോള്‍: മലപ്പുറം ജില്ല ജേതാക്കള്‍

ദുബൈ:[www.malabarflash.com] പ്രവാസലോകത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഗ്രഹാതുരമായ ഫുട്ബോള്‍ വിരുന്നൊരുക്കി ദുബൈ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി.

കണ്ണൂര്‍,മലപ്പുറം,കോഴിക്കോട്, കാസര്‍കോട്, പാലക്കാട്‌,തൃശൂര്‍,ആലപ്പുഴ,എറണാകുളം,കൊല്ലം എന്നീ ഒന്‍പതു ജില്ലകള്‍ വിവിധ അഖിലേന്ത്യാ താരങ്ങളെ കളത്തിലിറക്കി ദുബൈ അല്‍ കവനീജ് ഗ്രൗണ്ടില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ അത് പ്രവാസലോകത്തെ കാല്‍ പന്ത് പ്രേമികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഫുട്ബോള്‍ വിരുന്നായി.

ലീഗ് റൌണ്ട് മത്സരങ്ങള്‍ക്ക് ശേഷം തോല്‍വിയറിയാതെ മലപ്പുറം കാസര്‍കോട് ടീമുകള്‍ സെമി ബെര്‍ത്ത്‌ ഉറപ്പിച്ചു. സെമിയില്‍ കോഴിക്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മലപ്പുറം കലാശ പോരാട്ടത്തിന് എത്തിയപ്പോള്‍ തൃശൂര്‍ ജില്ലയെ ടൈം ബേക്കറിറില്‍ തോല്‍പ്പിച്ചാണ് കാസര്‍കോട് കലാശ പോരാട്ടത്തിനെത്തിയത്.

തുല്യ ശക്തികള്‍ തമ്മിലുള്ള കലാശ പോരാട്ടത്തില്‍ അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാകി നില്‍ക്കെ കാസര്‍കോടിന്റെ വല ചലിപ്പിച്ച് മലപ്പുറം ജില്ല ജേതാക്കളായി.

ദുബൈ കെ.എം.സി.സി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് മലപ്പുറം ജേതാക്കളാകുന്നത്. നേരത്തെ ടൂര്‍ണമെന്‍റ് പി.വി ജാബിര്‍ അബ്ദുല്‍ വഹാബ് കിക്കോഫ്‌ നിര്‍വഹിച്ച് തുടക്കം കുറിച്ചിരുന്നു. 

മത്സരം വീഷിക്കാന്‍ മുന്‍ കൃഷി മന്തി കെ.പി മോഹനന്‍ . യു.എ.ഇ കെ.എം.സി.സി വൈസ്.പ്രസിഡന്‍റ് ഹുസൈനാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു, 

വിജയികള്‍ക്കുള്ള ട്രോഫികള്‍ സെവന്‍ എമിരേറ്റ്സ് ഗ്രൂപ്പ് എം.ഡി മുസ്തഫ ഉസ്മാന്‍ ഹാജി ടീമുകള്‍ക്ക് നല്‍കി. സ്പോര്‍ട്സ് വിംഗ് ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍ ഹാജി, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍,എം.എ മുഹമ്മദ്‌ കുഞ്ഞി,ഇസ്മായില്‍ ഏറാമല,അബദുല്‍ ഖാദര്‍ അരിപ്പാബ്ര,ആര്‍ ശുക്കൂര്‍, സ്പോര്‍ട്സ് വിംഗ് ജന:കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി, ഹംസഹാജി മട്ടുമ്മല്‍,കോയ വള്ളിക്കുന്ന്,ഷറഫുദ്ദീന്‍ ഇരിട്ടി, ഡോ:ഇസ്മയില്‍,റിയാസ് മാണൂര്‍, ഉനൈസ് എന്നിവര്‍ നേത്രത്വം നല്‍കി.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.