ദേളി:[www.malabarflash.com] വിശുദ്ധ റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്ത് കൊണ്ട് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന മീലാദ് വിളംബര റാലിയും ഏക സിവില്‍ കോഡിനെതിരെ ശരീഅത്ത് സംരക്ഷണ സമ്മേളനവും ഡിസംബര്‍ 1ന് മേല്‍പ്പറമ്പില്‍ നടക്കും.
വൈകീട്ട് 4 മണിക്ക് സഅദാബാദില്‍ നിന്നും ആരംഭിക്കുന്ന റാലിയില്‍ വിദ്യാര്‍ത്ഥികളുടെ ദഫ്, സ്‌കൗട്ട് സംഘവും സ്ഥാപന സാരഥികളും പ്രവര്‍ത്തകരും അണിനിരക്കും. സമ്മേളനത്തില്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ശരീഅത്ത് വിശദീകരണ പ്രഭാഷണവും അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി മദ്ഹുര്‍റസൂല്‍ പ്രഭാഷണവും നടത്തും.
വൈസ് ചെയര്‍മാന്‍ കെ.പി ഹുസൈന്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘ യോഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ വഹാബ് ടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയ്യൂര്‍, ഇബ്രാഹിം സഅദി മുഗു, ഉസ്മാന്‍ സഅദി കോട്ടപ്പുറം, ആബിദ് സഅദി കൊടക്, മൊയ്തീന്‍ പനേര, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, സുലൈമാന്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment