ദുബായ്:[www.malabarflash.com] ദുബായ് പോലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ദുബായ് റാഷിദ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം സബീല്‍ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് ഖിസൈസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
പോലീസ് ഉപമേധാവിയായിരുന്ന ഖമീസ് മത്താര്‍ അല്‍ മസീന 2013 ലാണ് കമാന്‍ഡര്‍ ഇന്‍ ചീഫായി സ്ഥാനമേറ്റത്. ദുബായ് സി.ഐ.ഡി. മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ സേവന കാലയളവിനുള്ളില്‍ പല കേസുകളിലും തുമ്പുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങള്‍ക്ക്് കഴിഞ്ഞിട്ടുണ്ട്.

2009 ല്‍ വാഫി മാളിലെ ജ്വല്ലറിയില്‍ നടന്ന കൊള്ള, ഹമാസ് മേധാവിയുടെ കൊലപാതകം, അല്‍ വര്‍ഖയില്‍ തലയില്ലാത്ത രീതിയില്‍ മൃതദേഹം കണ്ടെത്തിയത്, ജോര്‍ദാനിയന്‍ ബാലന്റെ കൊലപാതകം തുടങ്ങിയ കേസുകളില്‍ പഴുതടച്ച അന്വേഷണങ്ങളിലൂടെ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment