Latest News

7.75 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി : ഹോണ്ടയുടെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി WR-V ഇന്ത്യയില്‍ പുറത്തിറക്കി. 7.75 ലക്ഷം രൂപയാണ് ബേസ് വേരിയന്റിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് വേരിയന്റിന് 9.99 ലക്ഷവും.[www.malabarflash.com] 

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി സെഗ്‌മെന്റില്‍ BRV, CRV എന്നിവയ്‌ക്കൊപ്പം ഹോണ്ടയുടെ മൂന്നാമത്തെ വാഹനമാണിത്. ജാസ് പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തില്‍ ജാപ്പനീസ് നിര്‍മാതാക്കളുടെ രാജസ്ഥാനിലെ താപുകര നിര്‍മാണ ശാലയിലാണ് വാഹനത്തിന്റെ നിര്‍മാണം. 

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ WR-V നിരത്തിലെത്തും. 21000 രൂപ ടോക്കണ്‍ അഡ്വാന്‍സില്‍ രാജ്യത്തെ വിവിധ ഹോണ്ട ഡീലര്‍ഷിപ്പില്‍ നിലവില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്, ഈ മാസം അവസാനത്തോടെ WR-V ഉപഭോക്താക്കളിലെത്തും.
എസ്.യു.വി പരിവേഷത്തിനായി ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറിന്‍സിനൊപ്പം ഗാഭീര്യം തോന്നിക്കാനുതകുന്ന ബോഡി ക്ലാഡിങ്, റൂഫ് റെയില്‍സ്, വലിയ ബംമ്പര്‍, സ്‌മോക്ക്ഡ് ഹെഡ് ലാംമ്പ് ക്ലസ്റ്റര്‍, BRV-ക്ക് സമാനമായ പുതിയ ഗ്രില്‍, മസ്‌കുലാര്‍ ഫെന്‍ഡേര്‍സ്, റൗണ്ട് ഫോഗ് ലംമ്പ് എന്നിവ എതിരാളികളെ വെല്ലാന്‍ പര്യാപ്തമാണ്. 

ജാസ് പ്ലാറ്റ്‌ഫോമിലാണ് രൂപകല്‍പ്പനയെങ്കിലും ജാസിനെക്കാള്‍ 44 എംഎം നീളവും 40 എംഎം വീതിയും 57 എംഎം ഉയരവും WR-V ക്ക് കൂടുതലുണ്ട്. 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ 3600 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും.
5 സ്പീഡ് മാനുവല്‍/6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ WR-V പുറത്തിറങ്ങും. പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ S , VX എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ബ്രസീലിലെ സാവോപോളോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച WR-V വലിയ മാറ്റങ്ങളില്ലാതെ അതേപടിയാണ്‌ ഇങ്ങോട്ടെത്തിയത്. 

അകത്തളം പൂര്‍ണമായും ജാസിനോട് സാമ്യമുള്ളതാണ്. ചെറിയ മാറ്റങ്ങള്‍ക്കൊപ്പം അടുത്തിടെ മിനുക്കിയെത്തിയ സിറ്റിയില്‍ ഉള്‍പ്പെടുത്തിയ അതേ 7 ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് ഉള്‍വശത്തെ മുഖ്യ ആകര്‍ഷണം. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ഫിയറ്റ് അവഞ്ചുറ, ഹ്യുണ്ടായി i20 ആക്ടീവ്, ടൊയോട്ട എതിയോസ് ക്രോസ് എന്നിവയാണ് WR-V യുടെ എതിരാളികള്‍.
360 ലിറ്ററാണ് ബൂട്ട്‌ സ്‌പോസ് കപ്പാസിറ്റി. 2555 എംഎം ആണ് വീല്‍ബേസ്. 16 ഇഞ്ചാണ് അലോയി വീല്‍. സുരക്ഷയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ മാത്രം ആയുധങ്ങള്‍ WR-V കൈവശപ്പെടുത്തിയിട്ടുണ്ട്. 

ABS (ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), EBD (ഇലക്ട്രിക് ബ്രേക്ക്-ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍), ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിലുണ്ട്. 

പെട്രോളില്‍ 17.5 കിലോമീറ്ററും ഡീസലിന് 25.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.