Latest News

ഷുക്കൂറിന്റെ ഓര്‍മ്മയില്‍ എം.എസ്.എഫ് ശാന്തി സന്ദേശ യാത്ര

തളിപ്പറമ്പ: അരിയിലില്‍ കൊലചെയ്യപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ശാന്തി സന്ദേശയായത്ര നടത്തി.
ജാഥാ ലീഡര്‍ കൂടിയായ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ അബ്ദുറഹ്മാന്‍ പെരുവണയ്ക്ക് പതാക കൈമാറി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ യാത്ര ഉല്‍ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദയാത്രനടന്നത്. 

ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് മുേഖരി ജാഥാ ഡയറക്ടറും. ഷാക്കിര്‍ അടൂര്‍ കോ- ഓര്‍ഡിനേറ്ററുമായ ജാഥ തളിപ്പറമ്പ ബസ്സ്റ്റാന്റ ് പരിസരത്ത് നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി കുപ്പം അധ്യക്ഷത വഹിച്ചു. ഒ.കെ. ജാസിര്‍ പെരുവണ സ്വാഗതം പറഞ്ഞു. മഹ്മൂദ് അളളാംകുളം, ഫൈസല്‍ ചെറുകുന്നോന്‍, സി.കെ. മുഹമ്മദലി, പി. മുഹമ്മദ് ഇഖ്ാല്‍, സമദ് കടമ്പേരി, കെ.മുഹമ്മദ് ബഷീര്‍, ജാഫര്‍ സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.