Latest News

ഷൂട്ടിങ്ങിനിടെ അപകടം; ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു

ബെംഗളൂരു:[www.malabarflash.com] കര്‍ണാടകയിലെ രാമനഗരയില്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും കൊല്ലപ്പെട്ടു. ഒരാള്‍ നീന്തി രക്ഷപെട്ടു. 

കന്നഡ സിനിമയുടെ ക്ളൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററില്‍നിന്ന് തടാകത്തിലേക്ക് ചാടിയ നടന്‍മാരാണ് ഒഴുക്കില്‍പെട്ടത്. നായക നടന്‍ ദുനിയാ വിജയ് ആണ് നീന്തി രക്ഷപ്പെട്ടത്.

കന്നഡ നടന്‍ ദുനിയാ വിജയ് നായകനായ മസ്തി ഗുഡി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അപകടം. രാമനഗരിയിലെ ദിപ്പനഗൊണ്ടാഹള്ളി എന്ന തടാകത്തിനു മുകളില്‍ ഹെലികോപ്റ്ററില്‍ നിന്നുള്ള സംഘട്ടന രംഗമാണ് അപകട സമയത്ത് ചിത്രീകരിച്ചത്. ഹെലികോപ്റ്ററില്‍നിന്ന് നായകന്‍ ദുനിയ വിജയ്യും ഒപ്പം സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിലും ഉദയ്യും തടാകത്തിലേക്ക് എടുത്തു ചാടുന്നതായിരുന്നു രംഗം. തടാകത്തിലേക്ക് ചാടിയ ഉടന്‍ ദുനിയ വിജയ് കരയിലേക്ക് നീന്തി കയറി.

എന്നാല്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് നീന്തി കയറാനായില്ല. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അതേസമയം, അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ക്കും നീന്തല്‍ നല്ല വശമില്ലായിരുന്നു എന്നും സൂചനയുണ്ട്. 

സിനിമ ചിത്രീകരണ സ്ഥലത്ത് ആവശ്യമായ മുന്‍കരുതലുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ആരോപണമുണ്ട്.


Keywords: National News, Karnadaka Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.