കാസര്‍കോട്:[www.malabarflash.com] മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ തളങ്കര തെരുവത്ത് നിന്ന് ലീഗില്‍ നിന്നും രാജിവെച്ച് 45 പേര്‍ ഡി വൈ എഫ് ഐയില്‍ ചേര്‍ന്നു.
മുസ്ലിം യൂത്ത് ലീഗ് 22ാം വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി എ ഉവൈസ്, മുസ്ലിം ലീഗ് മുന്‍ വാര്‍ഡ് ജോയിന്റ് സെക്രട്ടറി കെ അഫ്‌സല്‍ ഖാന്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ കെ എം സുബൈര്‍ ബാച്ചിക്ക, അര്‍ഷാദ്, മുസ്തഫ എന്നിവരും ലീഗ് അനുഭാവികളായ തെരുവത്തെ മറ്റു 40 പേരുമാണ് ഡി വൈ എഫ് ഐയില്‍ അംഗത്വമെടുത്തത്.
ഡി വൈ എഫ് ഐ തെരുവത്ത് യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയായി സുബൈര്‍ പൊയ്യക്കരയെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിലുണ്ടായ അഭിപ്രായ ഭിന്നതയാണ് തങ്ങളെ രാജിയിലേക്ക് നയിച്ചതെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഡി വൈ എഫ് ഐയില്‍ ചേരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment