Latest News

ദേശീയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ ഗിരീഷ് മുല്ലച്ചേരി നയിക്കും

ഉദുമ:[www.malabarflash.com] രാജസ്ഥാനിലെ ജോദ്പൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ ഗിരീഷ് മുല്ലച്ചേരി നയിക്കും. 

ഉദുമ മുല്ലച്ചേരി സുഭാഷ് ക്ലബ്ബിലെ ക്യാപ്റ്റനായ ഗിരീഷ് സര്‍വീസസ് താരമാണ് . ഗിരീഷിനെ കൂടാതെ നിഷാന്ത് കുതിരക്കോട്, സാഗര്‍ അച്ചേരി, ആശിഷ് വെങ്ങാട്ട് എന്നിവരും ജില്ലയില്‍ നിന്നുള്ള ടീം അംഗങ്ങളാണ്. 

സുനില്‍കുമാര്‍ കാസര്‍കോട് മാനേജരായ കേരള ടീമിന്റെ കോച്ച് മുന്‍ ദേശീയതാരം ജഗദീഷ് കുമ്പളായാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.