Latest News

ഗ്രീന്‍വുഡ്‌സ് കേരളപ്പിറവി വജ്രജൂബിലി ആഘോഷം തുടങ്ങി

ഉദുമ:[www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളപ്പിറവി വജ്രജൂബിലി ആഘോഷം പ്രശസ്ത സാഹിത്യകാരന്‍ ശ്രീ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

ഓരോ മനുഷ്യനും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിച്ചാല്‍ മാത്രമേ വരുംതലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സാഹിത്യവും കലയും എപ്രകാരമാണ് മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്നതെന്ന് അദ്ദേഹം രസകരമായ കഥകളിലൂടെ കുട്ടികളോട് പറഞ്ഞു. 

കേരളത്തിലെ വരള്‍ച്ചയെക്കുറിച്ചും ജലക്ഷാമത്തെക്കുറിച്ചും തന്റെ ആശങ്കകള്‍ അദ്ദേഹം പങ്ക് വയ്ക്കാന്‍ ആരംഭിച്ചതോടുകൂടി ശക്തമായ മഴ ആരംഭിച്ചത് കുട്ടികളില്‍ കൗതുകമുണര്‍ത്തി. 

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ എന്ന വിഷയത്തില്‍ നടത്തിയ കവിതാരചന മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. 

യോഗത്തില്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ ഷാജി എ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ജംഷീദ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് റയീസാ ഹസ്സന്‍ തുടങ്ങിയവര്‍ സ്വാഗതം ആശംസിച്ചു. മലയാള വിഭാഗം അധ്യാപകന്‍ ഈശ്വരപ്രസാദ് നന്ദി പ്രകാശിപ്പിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.