Latest News

മൈലാഞ്ചി കേരളമൊരുക്കി കൊട്ടോടി കുട്ടികള്‍

കാഞ്ഞങ്ങാട്:[www.malabarflash.com] കേരളത്തിന്‍റെ 60 ആം വാര്‍ഷികത്തിന്‍റെ ഓര്‍മ്മ്ക്കായി 60 പെണ്‍കുട്ടികള്‍ കൈത്തണ്ടയില്‍ മൈലാഞ്ചി കൊണ്ട് കേരളത്തിന്‍റെ ഭൂപടം തീര്‍ത്ത് മൈലാഞ്ചി കേരളം സൃഷ്ടിച്ചു. ഓരോ കുട്ടിയും സഹപാഠിയുടെ രണ്ടു കൈകളിലും കേരളത്തിന്‍റെ ഭൂപടം വരച്ചാണ് വേറിട്ട പരിപാടി നടത്തിയത്.

സ്കെച്ചു ചെയ്യാതെ ഭൂപടം വരക്കാന്‍ മൈലാഞ്ചി കേരളം പരിപാടിയിലൂടെ സാധിച്ചുവെന്ന ശ്രദ്ധ തമ്പാന്‍ എന്ന വിദ്യാര്‍ത്ഥിനി അഭിപ്രായപ്പെട്ടു. കേരളത്തിന്‍റെ അറുപതാം വാര്‍ഷികം മറക്കാനാവാത്ത അനുഭവമായി മാറിയെന്ന് മിഥില പറഞ്ഞു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ എം.മൈമൂന, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ വി.ജഹാംഗീര്‍, എസ്.ഷംലാല്‍, വിദ്യ ടീച്ചര്‍, മുരുഗന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.