Latest News

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന് ഗ്രീന്‍വുഡ്‌സില്‍ തുടക്കമായി

ഉദുമ:[www.malabarflash.com] ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ & ജൂനിയര്‍ കോളേജിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന റഷ്യന്‍ വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ഡോ. എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോകചരിത്രത്തിന്റെ തന്നെ ഗതിമാറിയ മഹത്തായ ജനകീയ മുന്നേറ്റമാണ് റഷ്യന്‍ വിപ്ലവമെന്ന് ഡോ. എം. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

റഷ്യന്‍ വിപ്ലവവുമായി ബന്ധപ്പെട്ട് നൂറ് ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനം, ക്വിസ്സ് മത്സരം, ഉപന്യാസമത്സരം തുടങ്ങിയവും ആസൂത്രണം ചെയ്തിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.