കാഞ്ഞങ്ങാട്:[www.malabarflash.com] നാട്ടില്‍ നിന്നും കാണാതായ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റമീസി(15)നെ മൈസൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി.
സംശയ സാഹചര്യത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയ റമീസിനെ ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ട് നിന്നും മുങ്ങിയതാണെന്ന് മനസ്സിലായത്.വിവരം ലഭിച്ചതനുസരിച്ച് ബന്ധുക്കള്‍ മൈസൂരിലെത്തി റമീസിനെ കൂട്ടി നാട്ടിലേക്കെത്തി.
റമീസിനെ കാണാതായതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറിലെ റഷീദ ക്വാര്‍ട്ടേഴ്‌സിലെ അബ്ദുള്‍ റസാഖിന്റെ മകനാണ് റമീസ്. റമീസിനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വൈകിയെത്തിയതിന്റെ പേരില്‍ പ്രധാന അധ്യാപകന്‍ മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന് പിതാവ് അബ്ദുള്‍ റസാഖ് പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയോട് രക്ഷിതാക്കളെ കൂട്ടി വന്നാലെ ക്ലാസില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പറഞ്ഞത്രെ. ഇതനുസരിച്ച് മാതാവ് സഫൂറയെയും കൂട്ടി റമീസ് സ്‌കൂളിലെത്തിയെങ്കിലും പിതാവിനെയും കൊണ്ടുവരാതെ സ്‌കൂളില്‍ കയറ്റില്ലെന്ന നിലപാടില്‍ പ്രധാനധ്യാപകന്‍ ഉറച്ച് നിന്നൂവെന്നും അബ്ദുള്‍ റസാഖ് പരാതിപ്പെട്ടിരുന്നു. ഇതോടെ മാതാവ് വീട്ടിലേക്ക് മടങ്ങി. മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് സൈബര്‍ സെല്ലിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment