Latest News

ഹാര്‍ഡ്‌ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും പ്രസ് ബോര്‍ഡും നിര്‍മിക്കുന്നത് 500, 1000 രൂപ നോട്ടുകള്‍ ചേര്‍ത്ത്

കണ്ണൂര്‍:[www.malabarflash.com] അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ചേര്‍ത്താണ് ഒരാഴ്ചയായി വളപട്ടണത്തെ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ഹാര്‍ഡ്‌ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും പ്രസ് ബോര്‍ഡും നിര്‍മിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖല ഓഫിസില്‍നിന്നു കണ്ടെയ്‌നറുകളില്‍ എത്തിച്ച നുറുക്കിയ നോട്ടുകളുടെ മൂന്നു ലോഡ് ഇതിനകം ഫാക്ടറിയില്‍ ഉപയോഗിച്ചു.

പള്‍പില്‍ നോട്ടുകളുടെ കഷണങ്ങള്‍ ചേര്‍ത്തരയ്ക്കുകയാണു ചെയ്യുന്നതെന്നു വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് അധികൃതര്‍ പറഞ്ഞു.
അസാധു നോട്ടുകള്‍ ആക്രിവിലയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ റിസര്‍വ് ബാങ്ക് ഓഫിസ് അധികൃതരെ പ്ലൈവുഡ്‌സ് മാനേജ്‌മെന്റ് സമീപിച്ചിരുന്നു. ക്വട്ടേഷന്‍ നല്‍കാനായിരുന്നു ആദ്യനിര്‍ദേശം. പിന്നീട് ആക്രിവിലപോലും വേണ്ടെന്നുവച്ച്, നുറുക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുകയായിരുന്നു. ലോഡിന് 25 രൂപ മാത്രം. ലോറി വാടക നല്‍കുന്നതും റിസര്‍വ് ബാങ്കാണ്.

സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍നിന്നു ശേഖരിക്കുന്ന അസാധുനോട്ടുകള്‍ തിരുവനന്തപുരത്തെത്തിച്ചാണു നുറുക്കുന്നത്. കത്തിച്ചുകളയാനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, പരിസ്ഥിതി പ്രശ്‌നം പരിഗണിച്ചു തീരുമാനം മാറ്റി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.