Latest News

കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി യുടെ ഷട്ടര്‍ മുറിച്ച് അകത്ത് കടന്ന് അരക്കിലോ സ്വര്‍ണ്ണ വും നാലു കിലോ വെള്ളി യും കവര്‍ന്ന കേസില്‍ രണ്ട് പേരെ ആദൂര്‍ സി.ഐ. സിബി തോമസ് അറസ്റ്റ് ചെയ്തു. 

അണങ്കൂര്‍ സ്വദേശിയും പന്നിപ്പാറയിലെ താമസക്കാരനുമായ മൂക്കന്‍ ഷരീഫ്(38), അണങ്കൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്ന ഉത്തര്‍പ്രദേശ് ബാഡൂലാന്‍ ജില്ലയിലെ ധനുപുര സ്വദേശി നേഥ്‌റാം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയടക്കം നാലു പേരെ കൂടി കിട്ടാനുണ്ടെന്ന് സി.ഐ. പറഞ്ഞു. 

രണ്ട് വെള്ളി പാദസരവും രണ്ട് കാല്‍വളയും കണ്ടെടുത്തു. ബാക്കി സ്വര്‍ണ്ണവും വെള്ളിയും വിറ്റതായാണ് വിവരം. അഞ്ചുപേര്‍ അണങ്കൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചായിരുന്നു കവര്‍ച്ചക്ക് തന്ത്രം മെനഞ്ഞത്.
ഒക്‌ടോബര്‍ 4ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. അശോകന്‍ നായരുടെതാണ് ജ്വല്ലറി. 

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ മെഷീന്‍ ഉപയോഗിച്ചാണ് ഷട്ടറും ലോക്കറും മുറിച്ച് കവര്‍ച്ച നടത്തിയത്. അര്‍ധരാത്രിക്ക് ശേഷമെത്തിയ കവര്‍ച്ചാസംഘം പുലര്‍ച്ചെ മൂന്നര മണിക്ക് ജ്വല്ലറിക്ക് മുന്നിലെ റോഡിലൂടെ പോലീസ്‌ ജീപ്പ് വരുന്നത് കണ്ട് കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ മറ്റൊരു ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൂടി നഷ്ടമാകുമായിരുന്നെന്ന് പോലീസ്‌ പറഞ്ഞു. 

യു.പി സ്വദേശികളാണ് കവര്‍ച്ചയില്‍ നേരിട്ട് പങ്കാളികളായത്. പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള ഓമ്‌നി വാന്‍ ലീസിന് നല്‍കിയതും പ്രതികളെ ജ്വല്ലറിയിലെത്തിച്ചതും തിരിച്ച് കൊണ്ടുവന്നതും മൂക്കന്‍ ഷരീഫാണെന്ന് പോലീസ്‌ പറഞ്ഞു. വാഹനമോഷണമടക്കം നിരവധി കേസിലെ പ്രതിയാണ് മൂക്കന്‍ ഷരീഫെന്ന് പോലീസ്‌ പറഞ്ഞു. 

എസ്.ഐ ഫിലിപ് തോമസ്, എ.എസ്.ഐ.മാരായ കെ. നാരായണന്‍, ല ക്ഷ്മി നാരായണന്‍, സി.കെ ബാലകൃഷ്ണന്‍, സൈ ബര്‍സെല്ലിലെ ശ്രീജിത്ത് നായര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കെ.എം മ ധു, സി. ശിവദാസ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ്‌ സംഘമാണ് പ്രതികളെ പിടിച്ചത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.