Latest News

കാസര്‍കോട്ടെ പുതിയാപ്ലയെ സ്വീകരിക്കാന്‍ കാസ്രോട്ടാര്‍ ദുബായ് എയര്‍പോര്‍ട്ടില്‍

ദുബൈ:[www.malabarflash.com] വിവാഹത്തിനു പിന്നാലെ ഹണിമൂണ്‍ ആഘോഷത്തിനായി ദിലീപും കാവ്യയും ദുബൈയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും 4.30ന്റെ എമിറൈറ്റ് വിമാനത്തിലാണ് മീനാക്ഷിയോടൊപ്പം ഇരുവരും ദുബൈക്ക് തിരിച്ചത്. ദുബൈ സന്ദര്‍ശനം ഒരാഴ്ച നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരദമ്പതികള്‍ എത്തിയതറിഞ്ഞ് ഇരവുരേയും കാണാനായി നിരവധി ആരാധകരാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. പൂച്ചെണ്ട് നല്‍കിയാണ് ഇരുവരേയും ആരാധകര്‍ എതിരേറ്റത്. ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താന്‍ കുടുംബമടക്കം എത്തിയതെന്നായിരുന്നു നടന്റെ വിശദീകരണം.
എന്നാല്‍ കാസര്‍കോട് നീലേശ്വരം സ്വദേശിയായ കാവ്യമാധവനെ ദിലീപ് മിന്ന് ചാര്‍ത്തിയതോടെ കാസര്‍കോട്ടെ പുതിയാപ്ലയായാണ് കാസ്രോട്ടാര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്. "കാസര്‍കോട്ടെ പുതിയാപ്ലനെ സ്വീകരിക്കാന്‍ കാസ്രോട്ടാര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍" എന്ന അടിക്കുറിപ്പോടെയാണ് ദുബൈയിലെത്തിയ താരദമ്പതികളെ സ്വീകരിക്കുന്ന ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


Keywords: Gulf News News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.