കൊല്‍ക്കത്ത:[www.malabarflash.com]കഴിഞ്ഞ ദിവസങ്ങളില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് റിലയന്‍സ് ജിയോയുടെ ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 554 ജിബി ഉപയോഗിച്ചതിന് 27718 രൂപയുടെ ബില്ല് കണ്ട് കുറച്ച് പേരെങ്കിലും ആശങ്കപ്പെട്ടിട്ടും ഉണ്ടാകണം.
കൊല്‍ക്കത്തയില്‍ നിന്നുള്ള അയ്‌നുദ്ദീന്‍ മൊണ്ടാല്‍ എന്ന ഉപയോക്താവിന്റെ പേരില്‍ ലഭിച്ച ബില്ലില്‍, വൈകി അടക്കുന്ന സാഹചര്യമുണ്ടായാല്‍ 1100 രൂപയുടെ പിഴ ചുമത്തുമെന്നും നല്‍കിയിട്ടുണ്ട്.
ഇതിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് പലരും ഉറ്റ് നോക്കുകയാണ്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണ്. ഫോട്ടോഷോപ്പില്‍ ഏറെ പണിപ്പെട്ട് ഒരുക്കിയ ചിത്രം എന്തായാലും ഉദ്ദേശിച്ച ലക്ഷ്യം കണ്ടെത്തി. രാജ്യത്തുടനീളം ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു.
2016 ഡിസംബര്‍ 31 വരെ റിലയന്‍സ് ജിയോയില്‍ ഡാറ്റാ സേവനങ്ങള്‍ സൗജന്യമാണെന്ന് ഔദ്യോഗികമായി റിലയന്‍സ് ജിയോ അറിയിച്ചതാണ്. നിലവില്‍ രണ്ട് കോടിയോളം ഉപഭോക്താക്കളാണ് റിലന്‍സ് ജിയോയ്ക്ക് കീഴിലുള്ളത്. എന്തായാലും ബില്ലില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറും സ്വിച്ച്ഡ് ഓഫാണ്.
ചിത്രങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ഡിസംബര്‍ 31 വരെ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരുമെന്നും ജിയോയുടെ ഔദ്യോഗിക വക്താവ് സാമ്പത്തിക മാധ്യമമായ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. അതേസമയം, ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 മാര്‍ച്ച് വരെ ജിയോ സേവനങ്ങള്‍ നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇത് സംബന്ധമായ പ്രഖ്യാപനം ഡിസംബര്‍ 28 ഓടെയാകും ജിയോ പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment