കാഞ്ഞങ്ങാട്:[www.malabarflash.com] മരണപ്പെട്ട ആളുടെ പേരിലുള്ള സ്ഥലം വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പുത്തൂരിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കനകമ്മ(42)യുടെ പരാതിയില്‍ ചിത്താരി വാണിയമ്പാറ മീത്തല്‍ വീട്ടിലെ ഗംഗാധരന്‍, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കനകമ്മയുടെ ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്റെ പേരില്‍ വാണിയമ്പാറയിലുള്ള 347 റീ സര്‍വ്വെ നമ്പറില്‍പ്പെട്ട അറുപത് സെന്റ് സ്ഥലം ഗംഗാധരനും കുഞ്ഞിക്കൃഷ്ണനും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് പരാതി.
ഇതേ തുടര്‍ന്നാണ് കനകമ്മ പോലീസില്‍ പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment