Latest News

നാടുണര്‍ന്നു, നഗരി ഒരുങ്ങി; മാനവസംഗമം ശനിയാഴ്ച വൈകിട്ട്

കാസര്‍കോട്:[www.malabarflash.com] സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ജില്ലാകമ്മിറ്റി ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന് പതാക ഉയര്‍ന്നു.

പുത്തിഗെ മുഹിമ്മാത്ത് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍നിന്ന് കൊണ്ടുവന്ന പതാക മരം ജാഥയായി തളങ്കരയില്‍ എത്തി. തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തോടെ പതാകജാഥ നഗരംചുറ്റി പി ബി ഗ്രണ്ടിലെത്തിച്ചു.
സ്വാഗതസംഘം ട്രഷറര്‍ ഹക്കീം ഹാജി കോഴിത്തിടില്‍ പതാക ഉയര്‍ത്തി. ശേഷം യൂനിറ്റുകളില്‍നിന്ന് നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ച സൗഹൃദത്തിന്റെ മധുര അപ്പം ജില്ലാ ഭാരവാഹികള്‍ ഏറ്റുവാങ്ങി.
നഗരത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മധുര അപ്പം വിതരണം നടത്തി മാനവ സംഗമത്തിലേക്ക് ക്ഷണിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്ക് വ്യാപാര ഭവനില്‍ നടക്കുന്ന അക്കാദമിക് സമ്മിറ്റി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
വൈകിട്ട് 3.30ന് പുലിക്കുന്നില്‍നിന്നും പ്രതിനിധി റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.
നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആമുഖപ്രഭാഷണം നടത്തും. ശ്രീ ശ്രീ സദ്ഗുരു ശിവാനന്ദ മണി സ്വാമി, കെ കെ എം കുറുപ്പ്, കേശവപ്രസാദ്, എം അബ്ദുല്‍ മജീദ്, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ മത-സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.