Latest News

കല്യാണ ആവശ്യത്തിന് രണ്ടര ലക്ഷം പിന്‍വലിക്കാം


ന്യഡല്‍ഹി: [www.malabarflash.com] നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ചില ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും കല്യാണം തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ആണ് പ്രഖ്യാപനം നടത്തിയത്.

പ്രധാന ഇളവുകള്‍, പ്രഖ്യാപനങ്ങള്‍:

കല്യാണ ചടങ്ങുകള്‍ക്കായി 2.5 ലക്ഷം രൂപവരെ പിന്‍വലിക്കാം. വരന്‍, വധു, അവരുടെ അമ്മ, അച്ഛന്‍ എന്നിവരില്‍ ഒരാളുടെ അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിക്കാം. കെവൈസി രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍നിന്ന് മാത്രമാണ് ഇത്. ഒരു കുടുംബത്തിന് ഒരു തവണ മാത്രമേ ഇപ്രകാരം തുക പിന്‍വലിക്കാനാകൂ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ പണമായി മുന്‍കൂര്‍ ശമ്പള ഇനത്തില്‍ വാങ്ങാം. ഇത് അവരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ കുറയ്ക്കും. റെയില്‍വേ, അര്‍ധസൈനികര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ശമ്പളം പണമായി വാങ്ങാവുന്നത്.

കമ്പോള കമ്മിറ്റികളിലുള്ള വ്യാപാരികള്‍ക്ക് 50,000 രൂപവരെ പിന്‍വലിക്കാം.

കാര്‍ഷിക വായ്പകളില്‍ ഒരാഴ്ചയില്‍ 25,000 രൂപ വരെ പിന്‍വലിക്കാം. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്നാണ് ഈ തുക പിന്‍വലിക്കാനാവുക.

പഴയ നോട്ടുകള്‍ മാറി ഒരാള്‍ക്ക് പരമാവധി വാങ്ങാവുന്ന തുക 4,500 രൂപയില്‍നിന്ന് 2,000 രൂപയാക്കി കുറച്ചു. ഒരാള്‍ തന്നെ ആവര്‍ത്തിച്ച് പിന്‍വലിക്കുന്നതിനാല്‍ പുതിയ ആളുകള്‍ക്ക് പണം പിന്‍വലിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണിത്.

കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് തവണ അടയക്കാനുള്ള കാലാവധി 15 ദിവസം ദീര്‍ഘിപ്പിച്ചു.
എടിഎം പുനഃക്രമീകരിക്കുന്നതിനായി കര്‍മസേന കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.