Latest News

മുഹിമ്മാത്ത് മീലാദ് വിളംബര റാലി ശ്രദ്ധേയമായി; പ്രവാചക പ്രകീര്‍ത്തനം കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്:[www.malabarflash.com] പ്രവാചക പ്രഭു മുഹമ്മദ് നബി(സ) തങ്ങളുടെ പുണ്യ പിറവിയെ വിളംബരം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ കാസര്‍കോട്ട് നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി.

ആയിരത്തിഅഞ്ഞൂറോളം വരുന്ന സ്ഥാപന വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും അണിനിരന്ന റാലി പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു. ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്‌ളോട്ടുകളിലായി നീങ്ങിയ റാലി നവ്യാനുഭവം പകര്‍ന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യ ശീലുകളും റാലിക്ക് കൊഴുപ്പേകി.
പി.ബി ഗ്രൗണ്ടില്‍ നടന്ന സമാപന സംഗമത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. പ്രവാചകാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് മാതൃകാ സമൂഹത്തെ സൃഷ്ടിക്കുമെന്നും രാജ്യ പുരോഗതിക്കും പൗരന്റെ ക്ഷേമത്തിനും വേണ്ടി പവര്‍ത്തിക്കുമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന പിന്നാക്ക ന്യൂനപക്ഷ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി റാലിയെ അഭിവാദ്യം ചെയ്തു. 

സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീറുല്‍ അഹ്്ദല്‍, സയ്യിദ് ഇസ്്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി, അന്തുഞ്ഞി മൊഗര്‍,ഹാജി അമീറലി ചൂരി, ഇബ്‌റാഹീം ഹാജി ഉപ്പള, നാഷണല്‍ അബ്ദുല്ല, ആദം സഖാഫി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്്ദുറഹീം സഖാഫി ചിപ്പാര്‍, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

മൂസ സഖാഫി കളത്തൂര്‍ സ്വാഗതം ശഹീദ് ഹിമമി നന്ദിയും പറഞ്ഞു.
റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 12 വരെ മുഹിമ്മാത്ത് കാമ്പസില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനം ബുധനാഴ്ച 3.30 ന് തുടങ്ങും. 12 വരെ എല്ലാ ദിവസവും വൈകിട്ട് 3.30 മുതല്‍ 6 മണി വരെ നടക്കുന്ന പ്രകീര്‍ത്തന ചടങ്ങിന് പ്രമുഖ സയ്യിദുമാരും പണ്ഡിതരും നേതൃത്വം നല്‍കും.

രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട പതാക ഉയര്‍ത്തും വൈകിട്ട് 3 മണിക്ക് നടക്കുന്ന സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് ഇസ്്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേത്രത്വം നല്‍കും. പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും പ്രമുഖ പണ്ഡിതന്‍മാര്‍ സംബന്ധിക്കും
പ്രകീര്‍ത്തനം, പ്രഭാഷണം, കാരുണ്യസ്പര്‍ഷം, മാഉ മുബാറക്, തബറുക് വിതരണം, ബുര്‍ദ ആലാപനം, കലാമത്സരം, നബിദിന ഘോഷയാത്ര തുടങ്ങിയ പരിപാടികള്‍ കാമ്പയിന്‍ ഭാഗമായി നടക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.