ലക്നോ:[www.malabarflash.com] 10 രൂപയുടെ നാണയം നൽകിയതിന് ഹോട്ടലുടമ യുവാവിനെ അടിച്ചുകൊന്നു. കാൺപുരിലെ മുഗിഷാപുരിലായിരുന്നു സംഭവം. മഹേന്ദ്രയെന്ന (35) യുവാവാണ് കൊല്ലപ്പെട്ടത്.
ഇയാൾ ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചു. ഇതിന് 160 രൂപ ബില്ലായി. പണം നൽകുമ്പോൾ നോട്ടിനൊപ്പം 10 രൂപയുടെ നാണയവും മഹേന്ദ്ര നൽകി. എന്നാൽ നാണയം മാറ്റിനൽകാൻ ഹോട്ടലുടമ ആവശ്യപ്പെട്ടു. നാണയം മാറ്റി നൽകാനാവില്ലെന്ന് മഹേന്ദ്ര അറിയിച്ചതോടെ ഉടമയുമായി വാക്കുതർക്കമായി. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഹോട്ടൽ ഉടമ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മഹേന്ദ്രനെ മർദിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റ മഹേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടൽ ഉടമ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മഹേന്ദ്രനെ മർദിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റ മഹേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment