Latest News

കാസര്‍കോട് സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബൈ:[www.malabarflash.com]  കെഎംസിസി പ്രവര്‍ത്തകനും കാസര്‍കോട് ചൂരി സ്വദേശിയുമായ വ്യാപാരി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൂരിയിലെ പരേതനായ ഹസൈനാര്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ സി ഷാഫി(54) ആണ് മരിച്ചത്. 
ശനിയാഴ്ച പുലര്‍ച്ചെ യുഎഇ സമയം 1.30 മണിയോടെ ദുബൈ അല്‍ ഗുറൈര്‍ മസ്ജിദിന് സമീപത്ത് വെച്ചാണ് ഷാഫി കുഴഞ്ഞുവീണത്. ഇതിനടുത്ത് തന്നെയാണ് ഷാഫി താമസിക്കുന്നത്. ഉടന്‍ തന്നെ ദുബൈ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഓള്‍ഡ് ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് യോഗത്തില്‍ സംബന്ധിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഉദുമ നാലാംവാതുക്കലിലെ താഹിറയാണ് ഭാര്യ. മക്കള്‍: സാബിറ, തമന്ന, സുല്‍ത്വാന. സഹോദരങ്ങള്‍: മുഹമ്മദലി, സലീം (ഇരുവരും ദുബൈ), ലുഖ്മാന്‍.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.