Latest News

മാതൃഭാഷയെ അവഗണിച്ചാല്‍ സാംസ്‌കാരിക രംഗം നശിക്കും: ഡി.എച്ച് ശങ്കരമൂര്‍ത്തി

മഞ്ചേശ്വരം:[www.malabarflash.com] ഭാഷകള്‍ സാംസ്‌കാരിക രംഗത്തെ സംരക്ഷിക്കുന്ന മാധ്യമമാണെന്ന് കര്‍ണാടക സ്പീക്കര്‍ ഡി.എച്ച് ശങ്കരമൂര്‍ത്തി പറഞ്ഞു. ഭാരതീയ ഭാഷകള്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ സാംസ്‌കാരിക രംഗത്തെ ക്ഷീണിപ്പിക്കുന്നു. ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ വേണ്ട ബോധവല്‍ക്കരണം നല്‍കി സാംസ്‌കാരിക രംഗം വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക ജാനപദ പരിഷത്ത്, കേരള ഗഡിനാട് യൂണിറ്റ് കാസര്‍കോട്, കര്‍ണാടക കൊടവ സാഹിത്യ അക്കാദമി, എസ്.എ.ടി സ്ഥാപനങ്ങള്‍, കല്‍ക്കൂര പ്രതിഷ്ഠാന മംഗളൂരു, കര്‍ണാടക യക്ഷഗാന ബയലാട്ട അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഞ്ചേശ്വരം എസ്.എ.ടി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച നാലുദിവസത്തെ ജാനപദ ഗഡി ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ കന്നഡ ജില്ലാ കന്നട സാഹിത്യപരിഷത്ത് പ്രസിഡണ്ട് പ്രദീപ് കൂമാര്‍ കല്‍ക്കൂര്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മണ പ്രഭു കുമ്പള സ്വാഗതം പറഞ്ഞു. കൊടവ സാഹിത്യ അക്കാദമി രജിസ്ട്രാര്‍ ഉമ്മറബ്ബ മുഖ്യാതിഥിയായിരുന്നു. ഡോ. അനന്ദകാമത്ത്, ഡോ മുനീര്‍ ബാവ ഹാജി, അനുപമ ഷേണായി, സദാശിവ മല്യ, ബ്രഹ്മശ്രീ കൃഷ്ണഭട്ട്, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ബി ബാലകൃഷ്ണ അഗ്ഗിത്തായ, കേശവ് പ്രസാദ് നാണിഹിത്തിലു, രവി നായ്ക്കാപ്പ് പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ സേവനമനുഷ്ഠിച്ച ഡോ രമാനന്ദ ബനാരി, ഡോ മുഹമ്മദ് 

ഇബ്രാഹിം, ലില്ലി ഭായ് ടീച്ചര്‍, രാജ വെളിച്ചപ്പാട് എന്നിവരെ ആദരിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി വിവിധ നൃത്തങ്ങള്‍, കലാപരിപാടികള്‍, അനിതാ കുല്‍ക്കര്‍ണിയുടെ ഹിന്ദുസ്ഥാനി സിത്താര്‍ എന്നിവ നടന്നു.

ഞായറാഴ്ച രാവിലെ പത്തിന് കന്നടയുടെ ഭാവി എന്ന വിഷയത്തില്‍ സിംപോസിയം നടക്കും. ബി.എം ഇച്ചിലങ്കോട് അധ്യക്ഷത വഹിക്കും. രണ്ടിന് ബഹുഭാഷ കവിയരങ്ങ് നടക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലാര്‍ ജയറാം റൈ ഉദ്ഘാടനം ചെയ്യും. 

അഞ്ചിന് കൊടവ സാഹിത്യ സമ്മേളന സമാപനം നടക്കും. മംഗലാപുരം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ കെ ബൈരപ്പ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി അധ്യക്ഷത വഹിക്കും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പ്രസംഗിക്കും. തിങ്കളാഴ്ച വൈകിട്ട് 4.30ന് സമാപനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.