Latest News

പാനൂർ മുൻ എംഎൽഎ കെ.എം. സൂപ്പി അന്തരിച്ചു

കണ്ണൂർ:[www.malabarflash.com] പാനൂർ മുൻ എംഎൽഎയും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായ കെ.എം. സൂപ്പി(83) അന്തരിച്ചു. ഖബറടക്കം വൈകുന്നേരം നാലിന് പാനൂർ ജൂമഅത്ത് പള്ളി ഖബറിസ്‌ഥാനിൽ നടക്കും. ആദരസൂചകമായി വൈകുന്നേരം അഞ്ചുവരെ കൂത്തുപറമ്പ് മണ്ഡലത്തിൽ ഹർത്താൽ ആചരിക്കും.

മുൻ മന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി.ആർ. കുറുപ്പിന്റെ വലംകൈയായിരുന്നു സൂപ്പി. പാനൂരിന്റെ വികസനത്തിന് ഒട്ടേറെ സംഭാവന നൽകിയ സൂപ്പി 1964 മുതൽ 78 വരെയും പിന്നീട് 1988 മുതൽ 91 വരെയും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാംഗവുമായി. അഴിമതിയാരോപണത്തെത്തുടർന്ന് മന്ത്രിസഭ രാജിവെച്ചതോടെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് സൂപ്പി നിയമസഭയിൽ എത്തിയത്.

1978ൽ സോഷ്യലിസ്റ്റ് ആദർശം വിട്ട് കോൺഗ്രസ്സിലും ലീഗിലും എത്തിച്ചേർന്ന സൂപ്പി രാഷ്ട്രീയ ഗുരുവിനെയും തോൽപിച്ചു. 1991ൽ പെരിങ്ങളം മണ്ഡലത്തിൽ ലീഗ് സ്‌ഥാനാർഥിയായി പി. ആർ കുറിപ്പിനെ തോൽപിക്കുകയായിരുന്നു. വിജയം ശ്രദ്ധേയനാക്കിയെങ്കിലും 1996ൽ കുറുപ്പിനോട് സൂപ്പി തോൽവി അറിഞ്ഞു. 1988ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിന്തുണയോടെ മത്സരിച്ചാണ് സൂപ്പി പാനൂർ പഞ്ചായത്ത് പ്രസിഡന്റായത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.