ഉദുമ:[www.malabarflash.com] പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ കാപ്പില്‍ ബദരിയ മന്‍സിലിലെ മാണിയില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (80) അന്തരിച്ചു.
കോട്ടിക്കുളം ജുമാ മസ്ജിദ്, ബേക്കല്‍ ഖിള്ര്‍ ജുമാ മസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, കുമ്പോല്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായും നെല്ലിക്കുന്ന് മുഹിയുദ്ദീന്‍, കോട്ടപ്പുറം, തങ്കയം, മാവില കടപ്പുറം, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവിടങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബേവിഞ്ച ജമാഅത്ത് മുന്‍ ഖാസി അബ്ദുല്ല മുസ്‌ല്യാരുടെ മകള്‍ ബീഫാത്തിമ്മയാണ് ഭാര്യ.
മക്കള്‍: അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല, മുഹമ്മദ് ബഷീര്‍, അഹമ്മദ് ഷെരീഫ്, അബ്ദുല്‍ അസീസ്, ഇസ്ഹാഖ്, ഇല്ല്യാസ്, സഈദ്,സുഹറ, സുമയ്യ.
മരുമുക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്‍റഹിമാന്‍ നാലപ്പാട്, ഷാഹിറ, മിസ്‌രിയ, ഉമൈമ, ആയിഷ, ഷാക്കിറ, മുഫീദ,
മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദില്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment