Latest News

വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം;നീരജ് നായകനാവുന്നു

ദുല്‍ഖര്‍ സല്‍മാന്റെ 100 ഡേ ലൗസിനെ ശേഷം ഐശ്വര്യ സ്‌നേഹ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിക്കുന്ന പ്രണയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. [www.malabarflash.com]

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ നീരജ് മാധവ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കു വെച്ചത്.

ഡോമിന്‍ ഡിസില്‍വയും ആന്റണി ജിബിനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പവി.കെ.പവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഈണമൊരുക്കിയിരിക്കുന്നത് ബിജിപാലാണ്.

ഈ കേരളപ്പിറവി ദിനത്തില്‍ എന്റെ വക ഒരു കൊച്ചു സമ്മാനം. എപ്പൊഴാണു നായകനാവുന്നത് എന്നുള്ള ചോദ്യത്തിനു, ഞാന്‍ ചെയ്താല്‍ നന്നാകും എന്നു എനിക്കും കൂടെ ബോധ്യമാവുന്ന ഒരു കഥ വരുമ്പോള്‍ എന്നാണു മറുപടി പറയാറ്. അങ്ങനെ ഒരു കഥയുമായി, ഞാന്‍ തന്നെ ചെയ്യണം എന്ന നിര്‍ബന്ധത്തില്‍ ഡോമിന്‍ ഡിസില്‍വ എന്ന സംവിധായകനും, അയാളെ വിശ്വസിച്ച് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് വിജയകുമാര്‍ എന്ന നിര്‍മ്മാതാവും മുന്നോട്ടു വന്നപ്പോള്‍ അവരോടൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. മാറ്റു കൂട്ടാന്‍ ബിജിപാലിന്റെ സംഗീതവുമുണ്ട്. ഇതു കുറച്ച് പേരുടെ ഒരു പുതിയ തുടക്കമാണു. എറ്റെടുക്കുമെന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്നു ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’, നീരജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.