Latest News

രാജന്‍ കുതിരക്കോടിന്റെ കുടുംബത്തെ സഹായിക്കാന്‍ കബഡി മത്സരം സംഘടിപ്പിച്ചു

ഉദുമ:[www.malabarflash.com] അന്തരിച്ച കബഡി താരവും റഫറിയുമായിരുന്ന രാജന്‍ കുതിരക്കോടിന്റെ കുടുംബത്തെ സഹായിക്കാന്‍ പാലക്കുന്നില്‍ കബഡി മത്സരം സംഘടിപ്പിച്ചു.

ഇന്ത്യന്‍ കബഡി ടീമിന്റെ മുന്‍ പരിശീലകന്‍ ഇ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കബഡി അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് പ്രവീണ്‍ രാജ് അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന കബഡി താരം മുഹമ്മദ് നിലാങ്കര പ്രസംഗിച്ചു.
ജില്ലാ കബഡി അസോസിയേഷനും, കബഡികൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 15 ടീമുകള്‍ പങ്കെടുത്തു. 

തത്വമസി ബോവിക്കാനം ഒന്നാംസ്ഥാനം നേടി. ജെ.കെ. കാസര്‍കോട് രണ്ടും, റെഡ് വേള്‍ഡ് കൊപ്പല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
സനാബില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ബി.എം.ഷെരീഫ്. സമ്മാനങ്ങള്‍ വിതരണം ചെയ്തു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.