മധൂര്‍:[www.malabarflash.com] ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കുകയും പകരം കറന്‍സി ലഭിക്കാതിരിക്കുകയും ചെയ്തതിലൂടെ സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ നീക്കാന്‍ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ആവശ്യപ്പെച്ചു.
പുളിക്കൂര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത, എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രതിമാസ മഹ്‌ളറത്തുല്‍ ബദ്‌രിയ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണക്കാര്‍ക്കെതിരെയുള്ള നീക്കമെന്ന നിലയില്‍ നോട്ട് പിന്‍വലിച്ചതിലൂടെ സാധാരണക്കരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സുപ്രിം കോടതി പോലും ജനങ്ങളുടെ പ്രയാസങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഭരണാധികാരികള്‍ കൂടുല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഏക സിവില്‍ കോഡ് നീക്കത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനും ഭരണാധികാരികള്‍ ശ്രദ്ധ ചെലുത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാനേ ഏക സിവില്‍ കോഡ് വഴി സാധിക്കൂ.
പി.എസ് ഇബ്രീഹീം ഫൈസി പുളിക്കൂര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക സ്‌നേഹ പ്രഭാഷണം നടത്തി. ബശീര്‍ പുളിക്കൂര്‍, ഹുസൈന്‍ മുട്ടത്തൊടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി പെരിയടുക്ക, അബ്ബാസ് ഹാജി, അബ്ദുല്‍ ലത്തീഫ് പള്ളം, അബൂബക്കര്‍ പുളിക്കൂര്‍, പി.എസ് അബ്ദു റഹ്മാന്‍, താജുദ്ദീന്‍ പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പി.എ ഇബ്രീഹീം തായല്‍ വളപ്പ് സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment