Latest News

ദേശസാല്‍കൃത ബാങ്കുകള്‍ 'സുപ്പര്‍ പ്രധാന മന്ത്രി' ചമയുകയാണെന്ന് നാഷണല്‍ യൂത്ത് ലീഗ്

കാസറകോട്:[www.malabarflash.com] രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്ക് പിന്നാലെ കറന്‍സി എക്‌സേഞ്ചിന് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദേശസാല്‍കൃത ബാങ്കുകളും ഉ്പഭോക്താക്കളെ വട്ടം കറക്കുകയാണെന്ന് നാഷണല്‍ യൂത്ത് ലീഗ് കുറ്റപെടുത്തി.

നോട്ട് പിന്‍വലിക്കുക വഴി കളളപണം തടയുക എന്ന സദുദ്ദേശ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടി കൈകൊണ്ടതെങ്കില്‍ രാജ്യത്തെ പൊതുജനത്തെ സാരമായ ബാധിച്ച സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ സംവിധാനം ഒരുക്കണമായിരുന്നു. മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും കുട്ടികളടക്കം ആയിരകണക്കിന് സാധരണക്കാരായ ജനങ്ങളെ ബാങ്കിനു മുന്നിലെത്തിച്ച് മണിക്കൂറുകള്‍ ആശങ്കയോടെ നിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല.

പണം പിന്‍വലിക്കുന്നതിനോ നോട്ട് മാറ്റിയെടുക്കുന്നതിനോ ബാങ്കിലെത്തുന്ന ഉപഭോക്താക്കളെ വട്ടം കറക്കിയും കറന്‍സി എക്‌സേഞ്ചിന് അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തിയും ദേശസാല്‍കൃത ബാങ്ക് ബ്രാഞ്ചുകള്‍ 'സൂപ്പര്‍ പ്രധാനമന്ത്രി' ചമയുന്നത് അവസാനിപ്പിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് എരിയാല്‍, ശരീഫ് ചെമ്പരിക്ക, സിദ്ദീഖ് ചെങ്കള, പി എച്ച് ഹനീഫ് ഹദ്ദാദ്, അബൂബക്കര്‍ പൂച്ചക്കാട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.