Latest News

നഗ്രോട്ട ഭീകരാക്രമണം: രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍:[www.malabarflash.com] ജമ്മു കശ്മീരിലെ നഗ്രോട്ടയിലുള്ള സൈനിക താവളത്തിനുള്ളില്‍ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്കു പരുക്കേറ്റു. 

മൂന്നു ഭീകരര്‍ അകത്തു കയറിയിട്ടുണ്ടെന്നാണു സൂചന. പുലര്‍ച്ചെ അഞ്ചരയോടെയാണു ഭീകരര്‍ ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
അതേസമയം, ജമ്മു കശ്മീരിലെ സാംബയിലും നുഴഞ്ഞുകയറ്റശ്രമം ഉണ്ടായി. ഇവിടെ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു സൈനികനു പരുക്കേറ്റു. സാംബയിലെ ചാംലിയാല്‍ ഔട്ട്‌പോസ്റ്റിനു സമീപമാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ ബിഎസ്എഫ് സ്ഥലം വളഞ്ഞു തിരച്ചില്‍ തുടങ്ങിയിരുന്നു. പമ്പ് ഹൗസിനു സമീപം ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ഉടന്‍ തന്നെ തിരിച്ചടിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.