തേസ്പുർ:[www.malabarflash.com] ആസാമിൽ ട്രെയിനിടിച്ച് നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബിസ്വനാഥ് ജില്ലയിലെ ബോർഗഞ്ച് പ്രദേശത്താണ് അപകടമുണ്ടായത്.
കാർത്തിക പൂജ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികളാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ അപകടത്തിൽപ്പെട്ടത്. റെയിൽ ട്രാക്കിലൂടെ നടന്നുപോയ കുട്ടികളെ ഇന്റർസിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
മരിച്ച കുട്ടികൾ 10–13 വയസിനിടയിൽ പ്രായമുള്ളവരാണെന്ന് ബിസ്വനാഥ് പോലീസ് മേധാവി ബ്രോജൻജിത് സിൻഹ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
മരിച്ച കുട്ടികൾ 10–13 വയസിനിടയിൽ പ്രായമുള്ളവരാണെന്ന് ബിസ്വനാഥ് പോലീസ് മേധാവി ബ്രോജൻജിത് സിൻഹ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment