Latest News

ആശാരിപ്പണി ചെയ്ത് കുടുംബം പോറ്റിയ നിര്‍മലിന് എംടെക് ഒന്നാം റാങ്ക്

തൃശൂര്‍:[www.malabarflash.com] കണ്ണൂര്‍ സര്‍വകലാശാലയുടെ എം.ടെക് പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥി നേട്ടം കരസ്ഥമാക്കിയത് ആശാരിപ്പണി ചെയ്ത്.

തൃശൂര്‍ മാള തന്‍കുളം ചക്കമ്മാത്ത് മുകുന്ദന്റെ മകന്‍ നിര്‍മ്മല്‍ ആണ് അവധി ദിവസങ്ങളില്‍ ആശാരിപ്പണി ചെയ്താണ് തന്റെയും കുടുംബത്തിന്റെയും വരുമാനം കണ്ടെത്തിയത്.

കണ്ണൂരിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലായിരുന്നു പഠനം. എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച രാത്രി വീട്ടിലെത്തും. ശനിയും ഞായറും പണിക്ക് പോകും. ഞായറാഴ്ച തന്നെ കോളേജിലേക്ക് വണ്ടി കയറും. ഇങ്ങനെയായിരുന്നു നിര്‍മലിന്റെ പഠനം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ആശാരിപ്പണിക്ക് സഹായിയായി പോകുമായിരുന്നു. പഠനം കോളേജിലേക്കെത്തിയപ്പോള്‍ ഒഴിവുദിവസങ്ങളിലായി പണിക്കുപോകല്‍.

അച്ഛന് ഹൃദയസംബന്ധമായ രോഗം വന്നതോടെ ജോലിക്ക് പോകാന്‍ പറ്റാതായി. ഇതോടെ കുടുംബച്ചെലവും പഠനച്ചെലവും കണ്ടെത്തേണ്ട ബാധ്യത നിര്‍മ്മലിനായി. ഇതിനായി നിര്‍മ്മല്‍ കണ്ടെത്തിയത് ഒഴിവുദിവസങ്ങളായിരുന്നു.

8.58 കുമുലേറ്റീവ് ഗ്രേഡ് പോയിന്റോടെയാണ് നിര്‍മ്മല്‍ ഒന്നാംസ്ഥാനത്തെത്തിയത്. നിര്‍മ്മലിന് ഇതിനകം അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഡല്‍ഹി ഐ.ഐ.ടി.യില്‍ ആറുമാസത്തെ പ്രത്യേക പരിശീലനത്തിനും യോഗ്യത നേടിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചാണ് ഐ.ഐ.ടി.യില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.