കാഞ്ഞങ്ങാട്:നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ 500 രൂപ നോട്ടുകള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കിയതിനു പിന്നാലെ 500ന്റെ വ്യാജ നോട്ടുകളും വ്യാപകമായി.
പുതിയ 500 രൂപാ നോട്ടുകള്‍ അധികമൊന്നും പുറത്തിറങ്ങാത്തതിനാല്‍ ഇവയുടെ വ്യാജനെ എളുപ്പത്തില്‍ കണ്ടെത്താനും കഴിയുന്നില്ല. സ്ത്രീകളാണ് ഇങ്ങനെ 500 രൂപയുടെ വ്യാജ നോട്ടുകള്‍ക്ക് ഇരയാകുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പ്പനക്കാരി അജാനൂര്‍ കടപ്പുറം സ്വദേശിനി മാധവി ഇങ്ങനെ തട്ടിപ്പിനിരയായി.50 രൂപയ്ക്ക് മത്സ്യം വാങ്ങിയ യുവാവ് മാധവിക്ക് 500 രൂപയാണ് നല്‍കിയത്. പുതിയ 500 രൂപാ നോട്ട് കണ്ടിട്ടില്ലാത്തതിനാല്‍ ഇവര്‍ മത്സ്യവും ബാക്കി 450 രൂപയും തിരിച്ചു നല്‍കി. 500 രൂപ വൈകീട്ട് മറ്റൊരാള്‍ക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പിനിരയായതറിഞ്ഞത്.
500 രൂപയുടെ കളര്‍ഫോട്ടോ സ്റ്റാറ്റ് എടുത്ത് തിരിച്ചറിയാന്‍ പറ്റാത്തവിധം ഒട്ടിച്ചതായിരുന്നു അത്. ഇതു പോലെ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും ആരും പുറത്തു പറയുന്നില്ലെന്നും മാത്രം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment